ഇത് അനാവശ്യ രാഷ്ട്രീയം, വൈഷ്ണ സുരേഷിന്റെ വോട്ടര്‍പട്ടികയിലെ പേര് വെട്ടലില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് വെട്ടിയ നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്ന് ചോദിച്ച ഹൈക്കോടതി വൈഷ്ണക്കെതിരെ പരാതി നല്‍കിയ സിപിഎം നടപടിയെയാണ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.
ഇതിനിടയില്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ എത്തുക കൂടി ചെയ്തതോടെയാണ് അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്ന രൂക്ഷപ്രതികരണത്തിലേക്ക് എത്തിച്ചത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പറഞ്ഞപ്പോള്‍ കോര്‍പ്പറേഷന് ഇതില്‍ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി തിരികെ ചോദിച്ചത്. കോര്‍പ്പറേഷന്‍ അനാവശ്യമായി ഇടപെടരുതെന്നും താക്കീത് ചെയ്യാനും ഹൈക്കോടതി മടിച്ചില്ല.