കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല'; വി ഡി‌ സതീശൻ

Sep 5, 2025 - 13:25
 0  115
കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ല'; വി ഡി‌ സതീശൻ

തൃശൂര്‍: കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി‌ സതീശൻ. കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കിയിട്ട് വീടിന് പുറത്തിറങ്ങില്ലന്ന് വി ഡി‌ സതീശൻ പറഞ്ഞു.

ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും സർക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന്റെ ഫ്രെയിം കോൺഗ്രസ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിനെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു.

ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ കുന്നംകുളം പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സാധാരണ സ്വീകരിക്കാത്ത നടപടികളിലേക്ക് പോകുമെന്നും സതീശന്‍ പറഞ്ഞു.