ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം
കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ശരണ്യ ഒടുക്കണം.
കാമുകന്റെ കൂടെ താമസിക്കാൻ ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ശരണ്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
കേസിലെ ഗൂഢാലോചന തെളിയിക്കാൻ കഴിയാതിരുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച കോടതി, രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ വെറുതെ വിട്ടിരുന്നു.