10 ലക്ഷം ഡോളറിന് യു എസ് പൗരത്വത്തിന് അവസരം; ട്രംപിൻ്റെ ഗോൾഡ് കാർഡ് എത്തി

Dec 11, 2025 - 13:47
 0  6
10 ലക്ഷം ഡോളറിന്  യു എസ് പൗരത്വത്തിന് അവസരം;  ട്രംപിൻ്റെ ഗോൾഡ് കാർഡ് എത്തി

വാഷിങ്ടൺ: അമേരിക്കയിൽ അതിവേഗം സ്ഥിരതാമസം അനുവദിക്കുന്നതും പിന്നീട് പൗരത്വത്തിലേക്ക് വഴിതുറക്കുന്നതുമായ ' ട്രംപ് ഗോൾഡ് കാർഡ് ' പുറത്തിറക്കി പ്രസി‍ഡൻ്റ് ഡൊണാൾഡ് ട്രംപ് . സമ്പന്നരായ വിദേശികളെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി ബുധനാഴ്ച ഉച്ചമുതൽ ആരംഭിച്ചു.

 വിദേശികൾക്ക് ഒരു മില്യൺ ഡോള‍ർ (ഒൻപത് കോടിയിലധികം രൂപ) നൽകി അതിവേഗം സ്ഥിരതാമസം ലഭിക്കുന്ന ഗോൾഡ് കാർഡ് നേടാം.

അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിനിടയിലാണ് ഗോൾഡ് കാർഡ് പുറത്തിറക്കിയത്. അധികാരമേറ്റ് മാസങ്ങൾക്കകം പ്രസിഡൻ്റ് ട്രംപ് ഗോൾഡ് കാർഡ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പദ്ധതി അവതരിപ്പിച്ചു. നവംബറിൽ അപേക്ഷാ ഫോമായ ഐ-140 ജിയുടെ കരട് രൂപം പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഓഫീസിന് കീഴിലുള്ള മാനേജ്‌മെന്റ് ആൻ്റ് ബജറ്റ് ഓഫീസിന് സമർപ്പിച്ചിരുന്നു.