തലോടൽ : കവിത  , റോയ് പഞ്ഞിക്കാരൻ

തലോടൽ : കവിത   , റോയ് പഞ്ഞിക്കാരൻ
മലനിരകൾ സൂര്യനെ ചുംബിക്കുവാൻ 
ശ്രമിക്കുമ്പോൾ 
പർവതങ്ങൾ അതിനു അനുവദിക്കില്ല . 
എന്നിട്ടും പർവതത്തിനു അതോട്ടു 
സാധിക്കുന്നുമില്ല .
സൂര്യൻ ഇതുകണ്ട് പുഞ്ചിരിക്കുന്നു . 
സൂര്യ കിരണങ്ങളേറ്റു പുഴയിലെ 
ഓളങ്ങൾ  പരിഭവമില്ലാതെ 
നീലക്കടലിനോട് ചേരുന്നു .
ആകാശം തരുന്ന കാറ്റടിച്ചു 
കടലിലെ തിരമാലകൾ 
മലനിരകളുടെ പാദത്തിൽ 
ചുംബിക്കുന്നു .
രാവാകുമ്പോൾ
ചന്ദ്രകിരണങ്ങൾ 
മലനിരകളെയും 
പർവ്വതങ്ങളെയും 
പുഴയെയും 
കടലിനെയും 
ശാന്തമായി തലോടുന്നു !