സുധാകരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം; കെ പി സി സി അധ്യക്ഷ പദവിയിലേക്ക് യുവാക്കളെ കൊണ്ടുവരാന്‍ നീക്കം. ഇതുസംബന്ധിച്ച ആലോചനകള്‍ പാര്‍ട്ടിയില്‍ സജീവമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വരുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി നിലവിലെ അധ്യക്ഷന്‍ കെ സുധാകരന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
പ്രസിഡന്റ് പദവിയിലേക്ക് സാമുദായിക പരിഗണനകള്‍ കൂടി കണക്കിലെടുക്കുന്നുണ്ട്. പരിഗണനാ പട്ടികയില്‍ റോജി എം ജോണ്‍ ആണ് മുന്നിലുള്ളത്. സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ളയാളാണ് റോജി. മാത്യു കുഴല്‍നാടന്‍ എം എല്‍ എ, ഡീന്‍ കുര്യാക്കോസ്, എം പിമാരായ ആന്റോ ആന്റണി, ബെന്നി ബെഹ്‌നാന്‍ തുടങ്ങിയവരും സജീവ പരിഗണനയിലുണ്ട്.