' വായന ദിനം,വായന വാരം, വായന മാസം'; കവിത

Jun 19, 2025 - 12:31
 0  43
' വായന ദിനം,വായന വാരം, വായന മാസം'; കവിത
Mary Alex (മണിയ)
ജൂൺ മൂന്നാം വാരം
വായനാവാരമായ് ആചരിക്കുവാൻ
വഴിയൊരുക്കിയ മഹാനുഭവ!
ശ്രീ പി എൻ പണിക്കർ സാർ!
അങ്ങേക്കു നമോവാകം!
ഒപ്പം പ്രണാമവും അർപ്പിക്കട്ടെ ഞാൻ!
വായനയ്ക്കു തുടക്കമായ്, ഇനി 
ഏഴു നാൾ വായനാദിനങ്ങളായ്
ജൂലൈ പത്തൊൻപതു വരെ മാസമായ് ,
ആചരിക്കുന്നു നാമാ നാമത്തിൽ
 മൂന്നു പതിറ്റാണ്ടായ് ആദരിക്കുന്നു ഈ ദിനം
 ആ വന്ദ്യഗുരുവിൻ വിയോഗ ദിനം തന്നെ .
നാട്ടിലുടനീളം ഗ്രന്ഥശാലകൾക്കു
തുടക്കമിട്ടതുമീ ഗുരുമഹാത്മ്യൻ.
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും" 
സരസകവി കുഞ്ഞുണ്ണി മാഷിൻ
വാക്കുകൾ നമ്മുടെ ചുണ്ടിൽ
ചിരി ഉതിർക്കുമെങ്കിലും
നമുക്കു വളയേണ്ടതില്ലൊട്ടും, വളർന്നിടാം
വായനയിലൂടെന്നും, വരും തലമുറ 
അറിവിൻ വഴിയിലുടെ നടന്നിടാൻ
  വായനയിലൂടവരെ വളർത്തിടാൻ 
19 - 6 - 25