ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തു ; 87 പേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഐആര്‍ഐഎസ് ദേനയില്‍ 180 പേര്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം.
ഇതേസമയം ഇന്ത്യൻ മഹാ സമുദ്രത്തിൽ വെച്ച് അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാനിയൻ യുദ്ധകപ്പൽ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം
ശ്രീലങ്കയുടെ തെക്കന്‍ തീരത്തിനടുത്ത് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാനിയന്‍ കപ്പലില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവന്നത്.
ആക്രമണത്തില്‍ മുങ്ങിയ ഐആര്‍ഐഎസ് ദേനയില്‍ ഏകദേശം 180 പേര്‍ ഉണ്ടായിരുന്നുവെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഹെറാത്ത് പാര്‍ലമെന്റിനെ അറിയിച്ചത്.
32 പേരെ രക്ഷപ്പെടുത്തിയതായും നിരവധി മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെടുത്തതായും ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവര്‍ തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.