സൂസൻ പാലാത്ര
ചാന്ദ്നീ ...
കുഞ്ഞു നക്ഷത്രമേ
പാൽപ്പുഞ്ചിരിപ്രസാദമേ ...
മിഴികളിൽ കർപ്പൂര
വിളക്കുമായി
ആകാശമാർഗ്ഗേ
നീയതിവേഗംചരിച്ചുവോ
എന്തിത്രവേഗം
ഭൂവതിൽനിന്നുഗമിച്ചിടാൻ!
പൊന്നുമോൾക്കുനൊന്തില്ലേ?
കശ്മലൻ ഒട്ടുംവിടരാത്ത
കുഞ്ഞുകലികയെ
കശക്കിയമർത്തി
നശിപ്പിച്ചില്ലാതാക്കിയപ്പോൾ ഉറക്കെനീനിലവിളിച്ചില്ലേ?
ആനിലവിളികുഞ്ഞേനിൻ
കർണ്ണപുടങ്ങളിൽമാത്രം
മാറ്റൊലിക്കൊണ്ടോ ?
മറ്റാരുടെയും കാതിലതെത്തിയില്ലേ ?
ഹതഭാഗ്യരാമാ
മാതാപിതാക്കൾ
നിന്നെതിരഞ്ഞോരോ
മുക്കിലുംമൂലയിലുമപ്പോഴും!
പ്രകാശം പൊഴിക്കുന്ന
മിഴിയിണയിലെരിയുന്ന
തിരിയാകാപാലികൻ
കെടുത്തിയല്ലോ
മുറിവുകളേറെതന്നവൻ,
കുഞ്ഞേപീഡകളെല്ലാം
നീയേറ്റുവാങ്ങിയൊരു
നൊമ്പരപ്പൂവായിമാറി
നിറംമങ്ങി
ജീവിതവും മങ്ങി
ജീവനുംകൈവിട്ടുപോയല്ലോ
കൊലയാളികളെ
അതിഥികളായി
മാനിച്ചനമ്മുടെ
മാനവുംകവർന്ന്
എല്ലാമെടുത്ത്
ജീവനുംജീവിതവു
മില്ലാതാക്കി
അവരിവിടെമേവുന്നു
സുഖസുഷുപ്തിയോടെ
സ്വൈരമായി.
കാരാഗൃഹത്തിൽ
അവനെതീറ്റിക്കൊഴുപ്പിക്കാൻ
എന്റെദണ്ഡനക്കാശുംവേണം
ഇന്ത്യൻശിക്ഷാനിയമം
ഇനിയെന്നുതിരുത്തിക്കുറിക്കും
നരാധമന്മാർക്കു
ലേശംഭയവുമില്ല !
അറബ് രാഷ്ട്രങ്ങളെ
മാതൃകയാക്കണം
ഇല്ലെങ്കിലോ ഇന്ത്യതൻ
പെൺമക്കളുടെ ഗതി
ദുർഗതി മാത്രം.
NB- ഭണ്ഡനക്കാശ് എന്ന് ഞാൻ ഇവിടെ അർത്ഥമാക്കിയത് - ഞാൻ ക്ലേശിച്ചുണ്ടാക്കുന്ന പണം നികുതിയായി സർക്കാരിന് നല്കി അതിൽ നിന്നും ജയിലിൽ കിടക്കുന്ന ബലാത്സംഗക്കൊലയാളികളെ തീറ്റിക്കൊഴുപ്പിയ്ക്കുന്നത് എനിയ്ക്കും ഒരു ശിക്ഷയായി പരിണമിക്കുന്നതിനാൽ -