മനസ്സു വച്ചാൽ...  ഡോ.മിനി നരേന്ദ്രൻ

മനസ്സു വച്ചാൽ...  ഡോ.മിനി നരേന്ദ്രൻ
തിരുവനന്തപുരം. കൈകളും കാലുകളുമുള്ളവരെ അതിശയിപ്പിക്കും . ആരുടെയും സഹതാപത്തിനു കാത്തുനിൽക്കാതെ വൈകല്യങ്ങളെ നേട്ടത്തിലേക്കുള്ള വഴിയിലെ നാഴികക്കല്ലുകളാക്കി മുഹമ്മദ് അസീം എന്ന ഈ ചെറുപ്പക്കാരൻ.
അഭിനന്ദനങ്ങൾ.
ഭിന്ന ശേഷിക്കാർക്ക് ഒരു പ്രചോദനമാകാൻ വേണ്ടിയാണ് കോഴിക്കോട് വെളിമെണ്ണ സ്വദേശി അസീം കഴക്കൂട്ടം കിൻഫ്രാ വീഡിയോ ആൻഡ് ഫിലിം പാർക്കിൽ നീന്തൽ പ്രകടനം നടത്തിയത്.
പെരിയാറിൽ ഒരുമണിക്കൂറിൽ  800' മീറ്ററിൽ നീന്തി റെക്കോഡ് സ്വന്തം ആക്കിയിട്ടുണ്ട് അസീം.
ഏതെങ്കിലും ഒരു കുറവ് ഒരിക്കലും ഒരു പരിമിതിയല്ലെന്നു തെളിയിക്കുകയാണു അസീം.
ശരിയാണ് അവസരങ്ങൾ എവിടെയുമുണ്ട്. നിരന്തരമായി പരിശീലിക്കുകയും അധ്വാനിക്കുകയും മാത്രമാണു വേണ്ടത്. ഫലം താനേ വരും. ആഗ്രഹിച്ചാൽ നേടാനാകാത്ത ഒന്നുമില്ല ഈ ലോകത്ത്.എന്നു ഒരിക്കൽ കൂടി ഈ ചെറുപ്പകാരനിലൂടെ നമ്മൾ മനസിലാക്കുന്നു.  അതെ അസാധാരണമെന്നു തോന്നാവുന്ന ഒരോ പ്രവൃത്തിയും ഒരു സന്ദേശമാണ്. പരിമിതികളെ അതിജീവിക്കാനാവുമെന്ന സന്ദേശം.
കൈകളോ കാലുകളോ ഇല്ലാത്ത അവസ്ഥയല്ല വൈകല്യം. ആഗ്രഹം ഇല്ലാത്ത അവസ്ഥയാണ്. പരിമിതികൾ തിരിച്ചറിയണം. ഒരോ ചുവടു മുന്നോട്ടുവയ്ക്കുമ്പോഴും അവയെക്കുറിച്ചുള്ള ബോധം ഉണ്ടാകണം. പരിമിതികളെ ശക്തിയാക്കി മാറ്റുകയും വേണം. പ്രചോദിപ്പിക്കുക. ഒപ്പം പ്രചോദനം നേടുക. ജീവിക്കുക. ഒപ്പം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക. സഹായിക്കുക. അദ്ഭുതങ്ങൾക്കുവേണ്ടി കാത്തിരിക്കാതെ, സ്വയമൊരു അദ്ഭുതമായി മാറുക. ജീവിതത്തിലെ ആഗ്രഹങ്ങളെ നിരന്തരം പിന്തുടരുക .
ലഹരിയുടെ ഉന്മാദങ്ങളിൽ ജീവിതം നശിപ്പിക്കുന്നവർ. കണ്ണും കാതും മനസും തുറന്ന് കാണട്ടെ ഇത്തരം കാഴ്ചകൾ... ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്നറിയട്ടെ.