ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Nov 22, 2025 - 19:44
 0  6
ജി.സുധാകരന്    കുളിമുറിയിൽ വീണ്   പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന സിപിഎം നേതാവ് ജി.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിമുറിയിൽ വീണ് പരുക്കേറ്റതിനെ തുടർന്നാണ് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

ആദ്യം സാഗര ആശുപത്രിയിലാണ് ജി സുധാകരനെ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.