തെരുവുനായ്ക്കൾ കടിക്കാനുള്ള മൂഡിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല; സുപ്രീം കോടതി

Jan 7, 2026 - 12:20
 0  7
തെരുവുനായ്ക്കൾ കടിക്കാനുള്ള മൂഡിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല;  സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ്ക്കൾ കടിക്കാനുള്ള മാനസികാവസ്ഥയിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്നും സുപ്രീം കോടതി . രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പ്രതികരണം.

സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ തെരുവുനായ്ക്കളുടെ സാന്നിധ്യത്തെയും കോടതി ചോദ്യംചെയ്തു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജാരിയ എന്നിവരാണ് കേസ് പരിഗണിച്ചത്.

ഒരു നായ കടിക്കാനുള്ള മൂഡിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തെരുവുനായ്ക്കൾ എന്തിന് ഉണ്ടാകണം. ഇത്തരം സ്ഥലങ്ങളിൽനിന്ന് അവയെ മാറ്റുന്നതിൽ എന്ത് എതിർപ്പാണ് ഉണ്ടാകുന്നതെന്നും കോടതി ആരാഞ്ഞു.