പറവൂരിലെ തമ്ബുരാന്‍ കാണുന്ന കസേര സ്വപ്നം മാത്രമെന്ന് സജി ചെറിയാന്‍

പറവൂരിലെ തമ്ബുരാന്‍ കാണുന്ന കസേര സ്വപ്നം   മാത്രമെന്ന്  സജി ചെറിയാന്‍

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി സജി ചെറിയാന്‍. പറവൂരിലെ തമ്ബുരാന്‍ കാണുന്ന കസേര സ്വപ്നം മാത്രമാണെന്നും മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്നും മന്ത്രി പറഞ്ഞു.

തുടര്‍ ഭരണം മാത്രമല്ല തുടര്‍ച്ചയായ ഭരണത്തിലേക്കാണ് ഇടതുപക്ഷം പോകുന്നതെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

പറവൂരിന്റെ ഗതികേടാണ് വിഡി സതീശന്‍. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് ഇവിടുത്തെ ജനങ്ങള്‍ ചിന്തിക്കണം. കേരളത്തിന്റെ സ്വത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ പിണറായി വിജയനെയാണ് വിഡി സതീശന്‍ ക്രിമിനല്‍ എന്ന് വിളിച്ചത്. ഈ സദസ് അശ്ലീല സദസാണോയെന്ന് പറയേണ്ടത് ജനങ്ങളാണ്. പറവൂരിലെ എല്ലാ വിഷയങ്ങളും ഇനി ഇടതു മുന്നണി പരിഹരിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.