ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം നാളെ മുതൽ

Jan 28, 2026 - 20:01
 0  5
ലോക കേരളസഭയുടെ അഞ്ചാം സമ്മേളനം നാളെ മുതൽ

ലോക കേരളസഭ അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക.

ലോക കേരള സഭയുടെ മുൻ സമ്മേളനങ്ങളിൽ ഉയർന്നു വന്ന നിർദേശങ്ങളിൽ നോർക്ക വകുപ്പ് നേരിട്ട് നടപ്പിലാകിയ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെല്പ് ഡസ്‌കുകൾ തുടങ്ങിയവ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഉദ്ഘാടനം ചെയ്യും.

 നോർക്കയുടെ കീഴിലുള്ള ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ് ലിമിറ്റഡ് നടപ്പിലാക്കിയ ‘ഷെർപ്പ’ നിക്ഷേപ പ്രോത്സാഹന പോർട്ടലിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കുമെന്ന് സ്പീക്കർ അറിയിച്ചു.