തിരച്ചിൽ;കവിത

Jul 6, 2026 - 13:39
 0  6
തിരച്ചിൽ;കവിത
ഡോ.ജേക്കബ് സാംസൺ
രാത്രി മുഴുവൻ
ഇരുട്ടിന്റെ ഗുഹകളിൽ
അലഞ്ഞുനടന്നതും
തപ്പിത്തടഞ്ഞുവീണതും
വെളിച്ചത്തിന് വേണ്ടിയായിരുന്നു.
ഒടുവിൽ
വെളിച്ചം വന്നപ്പോൾ
ഞാൻ നിഴലിന്റെ
പിന്നിലേക്ക് മാറി.
വെളിച്ചം
ഉണ്ടായിരുന്നതുകൊണ്ട്
എനിക്ക് എൻ്റെ വസ്ത്രങ്ങൾ
തിരയാൻ കഴിഞ്ഞില്ല.
-----------------------