ഫോക്കാന തിരഞ്ഞെടുപ്പ് 2026: ടീം എംപവറിന്റെ കരുത്തായി ലാജി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
ന്യൂയോർക്ക്: ഫോക്കാനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ‘ടീം എംപവർ’ പാനലിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ലാജി തോമസ് ജനവിധി തേടുന്നു. സംഘാടകമികവും, സജീവമായ സാമൂഹിക ഇടപെടലുകളും, പ്രതിസന്ധികളെ ധീരമായി നേരിടാനുള്ള കഴിവും കൊണ്ട് ശ്രദ്ധേയനായ ലാജി തോമസ്, ലീല മാരേറ്റ് നയിക്കുന്ന ടീം എംപവറിന്റെ ഏറ്റവും വലിയ കരുത്തുകളിൽ ഒന്നാണ്. പ്രതിസന്ധികളിൽ പതറാത്ത പോരാളി ‘ടീം എംപവറിന്റെ’ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗം എന്ന നിലയിൽ, മറ്റുള്ളവർ ചുവടുവെക്കാൻ മടിക്കുന്നിടത്ത് ധൈര്യപൂർവ്വം ഇടപെടുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിൽ ലാജി മുൻപന്തിയിലുണ്ട്. വസ്തുതകളും കണക്കുകളും മുൻനിർത്തി കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്നതിലും, ശരിയുടെ പക്ഷത്ത് നിൽക്കാൻ ഏത് പ്രതിസന്ധി ഘട്ടത്തിലും ധൈര്യം കാണിക്കുന്നതുമാണ് ലാജിയെ മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ടീം വർക്കിലും, ഏതു സാഹചര്യങ്ങളെയും അനുകൂലമാക്കിയെടുക്കുന്ന അദ്ദേഹത്തിന്റെ 'കൺവെൻഷണൽ വിസ്‌ഡം' (Conventional Wisdom) ടീമിന് വലിയ മുതൽക്കൂട്ടാണ്. വിപുലമായ പ്രവർത്തന പാരമ്പര്യം ദീർഘകാലമായി പ്രവാസി മലയാളി സമൂഹത്തിൽ നിറസാന്നിധ്യമാണ് ലാജി തോമസ്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്പോർട്സിനും
നേതൃത്വം നൽകിയ ലാജി, ക്രിക്കറ്റ് ടൂർണമെന്റുകളിലൂടെ സമാഹരിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുകൊണ്ട് തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.
പ്രധാന ഔദ്യോഗിക പദവികൾ: ഫോക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് (2024-26) ഫോക്കാന നാഷണൽ കമ്മിറ്റി അംഗം (2020-2024) ന്യൂയോർക്ക് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് (2022-23), ബോർഡ് ചെയർമാൻ (2024-25) ഫോക്കാന ടുഡേ എഡിറ്റോറിയൽ മെമ്പർ, ഫ്ലോറിഡ കൺവെൻഷൻ കമ്മിറ്റി അംഗം പ്രവാസി ചാനൽ NY റീജിയണൽ ഡയറക്ടർ & ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ മാർത്തോമ സഭ, സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നിവയിൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയ വിവിധ തലങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
സംഘാടകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ തെളിയിച്ച മികവും, ഫോക്കാനയുടെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സുദീർഘമായ സേവനങ്ങളും ലാജി തോമസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയാക്കുന്നു. ലീല മാരേറ്റിന്റെ നേതൃത്വത്തിലുള്ള ടീം എംപവറിന്റെ വിജയത്തിനായി ലാജി തോമസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു. ഫൊക്കാനയെ സ്നേഹിക്കുന്ന ഏവരുടെയും സപ്പോർട്ട് എംപവർ റ്റീമിനും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു