ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം.
എറണാകുളം ടൌൺ ഹാളിൽ നടന്ന പൊതു ദർശനത്തിൽ മന്ത്രിമാരും, ചലചിത്ര താരങ്ങളും, സിനിമാ പ്രവർത്തകരും എത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പി രാജീവ്, ചലചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, ബേസിൽ ജോസഫ് തുടങ്ങി നിരവധി പേരാണ് ടൌൺ ഹാളിലെത്തിയത്. ടൌൺ ഹാളിൽ നിന്നും ശ്രീനിവാസൻ്റെ മൃതദേഹം കണ്ടനാടുള്ള വസതിയിൽ കൊണ്ടുപോയി.
രാവിലെ ഡയാലിസിസിനായി കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമാകുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.