മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു
മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. ശ്രീകോവിലില്‍ നിന്നുള്ള ദീപവുമായി മേൽശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴി ജ്വലിപ്പിച്ചു. നിയുക്ത മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവരെ അരുൺകുമാർ നമ്പൂതിരി സന്നിധാനത്തേക്ക് ആനയിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നായ ആഴിയിൽ നാളികേരം അർപ്പിക്കുന്നതിലൂടെ എല്ലാ അഹന്തകളെയും വെടിഞ്ഞ് പുതിയൊരു മനുഷ്യനായി തീരുന്നുഎന്നാണ് വിശ്വാസം.മണ്ഡലകാലം അവസാനിക്കുന്നതുവരെ ആഴി കെടാതെ നിൽക്കും. ഞായറാഴ്ച പൂജകൾ ഉണ്ടാകില്ല.
ശബരിമലയില്‍ വിപുലമായ ആരോഗ്യ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്.