തിരുവനന്തപുരത്ത് ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി ആർ. ശ്രീലേഖ വിജയിച്ചു

Dec 13, 2025 - 09:33
 0  7
തിരുവനന്തപുരത്ത് ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി ആർ. ശ്രീലേഖ വിജയിച്ചു

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ വിജയിച്ചു. തലസ്ഥാനത്തെ ശാസ്തമംഗലം വാർഡിൽ നിന്നാണ് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖ തൻ്റെ കന്നിയങ്കത്തിൽ വിജയം നേടിയത്. നിലവിൽ ബി.ജെ.പി നിലനിർത്തിയിട്ടുള്ള വാർഡാണ് ശാസ്തമംഗലം.

തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പിയുടെ സർപ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാർഥിത്വം. മേയർ പദത്തിലേക്കുള്ള സാധ്യതകൾ തള്ളിക്കളയാതെയുള്ള പ്രചാരണമായിരുന്നു അവർ നടത്തിയത്.