ലാബ് നിർമിത വജ്രങ്ങൾ ഇനി ‘ഡയമണ്ട്’ അല്ല : കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Jan 25, 2026 - 19:38
 0  3
ലാബ് നിർമിത വജ്രങ്ങൾ ഇനി  ‘ഡയമണ്ട്’ അല്ല : കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്ത് ഇനി മുതൽ ‘ഡയമണ്ട്’ അല്ലെങ്കിൽ ‘വജ്രം’ എന്ന പദം ഖനനം ചെയ്തെടുക്കുന്ന സ്വാഭാവിക കല്ലുകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) തീരുമാനിച്ചു.

സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാറിന്റെ ഈ പുതിയ നീക്കം . കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ഡയമണ്ട്’ എന്ന് വിളിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുന്നു എന്നപരാതിയെ തുടർന്നാണ് ഈ പരിഷ്കാരം.അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായിട്ടാണ് പുതിയ നടപടി.

ഇനി മുതൽ കൃത്രിമമായി നിർമ്മിക്കുന്ന വജ്രങ്ങളെ ‘ലാബോറട്ടറി ഗ്രോൺ ഡയമണ്ട്’ എന്നോ ‘ലാബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്’ എന്നോ പൂർണ്ണരൂപത്തിൽ തന്നെ വിശേഷിപ്പിക്കണം. സ്വാഭാവിക വജ്രങ്ങളേക്കാൾ വില കുറഞ്ഞ ലാബ് വജ്രങ്ങൾ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ, യഥാർത്ഥ വജ്രങ്ങളുടെ മൂല്യം നിലനിർത്താനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലുള്ള ബിഐഎസ് ഈ മാറ്റം കൊണ്ടുവരുന്നത്.