മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും, റിമാന്‍ഡ് കാലാവധി നീട്ടി
പാലക്കാട്: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ റിമാന്‍ഡ് കാലാവധി നീട്ടി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാന്‍ഡ് നീട്ടണമെന്ന് എസ്‌ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയത്.
മൂന്നാമതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഈ മാസം 11-ാം തീയതിയാണ് രാഹുലിനെ കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാന്‍ഡ് നീട്ടണമെന്ന ആവശ്യവുമായി എസ്‌ഐടി കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് റിമാന്‍ഡ് കാലാവധി കോടതി നീട്ടുകയായിരുന്നു. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ആണ് രാഹുല്‍ ഉള്ളത്. ജാമ്യഹര്‍ജിയിന്മേലുള്ള വാദം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ബുധനാഴ്ച ഇതില്‍ വിധി പറയും