കെ.ജെ ഷൈനിനെതിരായ അപവാദപ്രചരണം; കെ.എം ഷാജഹാന് ജാമ്യം

Sep 26, 2025 - 19:13
 0  129
കെ.ജെ ഷൈനിനെതിരായ അപവാദപ്രചരണം; കെ.എം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ അപവാദപ്രചരണം നടത്തിയെന്ന കേസിൽ കെ.എം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഷാജഹാന് ജാമ്യം നൽകിയത്. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 25000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്നും സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചു. അതേസമയം, ഷാജഹാനെ അറസ്റ്റു ചെയ്ത നടപടിയിൽ കോടതി പൊലീസിനോട് ചോദ്യം ഉന്നയിച്ചു. ഷാജഹനെതിരെ കേസ് എടുത്ത് മണിക്കൂറുകൾക്കകം ആയിരുന്നു പൊലീസ് അറസ്റ്റു നടത്തിയത്. 

ഷാജഹാനെ അറസ്റ്റു ചെയ്ത ചെങ്ങമനാട് പൊലീസ് മൂന്നു മണിക്കൂർ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും ചെങ്ങമനാട് എസ്ഐക്ക് ആരാണ് അറസ്റ്റു ചെയ്യാൻ അധികാരം നൽകിയതെന്നും കോടതി ആരാഞ്ഞു. എസ്ഐടി അംഗമാണ് ചെങ്ങമനാട് എസ്ഐ എന്ന് പൊലീസ് മറുപടിയായി കോടതിയെ ബോധിപ്പിച്ചു.