'മറുനാടന്‍ മലയാളി' എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റു

Aug 30, 2025 - 18:15
 0  6
'മറുനാടന്‍ മലയാളി' എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റു

തൊടുപുഴ:  'മറുനാടൻ മലയാളി' എഡിറ്റർ  ഷാജന്‍ സ്‌കറിയയ്ക്കുമർദനമേറ്റു .ഇടുക്കിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത്  മടങ്ങവെ  വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്.  തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ച് ശനിയാഴ്ച വൈകിട്ടാണ് ഷാജൻ സ്കറിയയ്ക്കു മർദനം ഏൽക്കുന്നത്.

മർദനത്തിൽ പരുക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ട് വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം ഷാജനെ മർദിച്ചത്. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമല്ല.