കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും

Mar 3, 2026 - 15:32
 0  4
കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക പ്രകാരം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പേരാവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. നിലവിൽ മട്ടന്നൂർ എംഎൽഎയായ ശൈലജയെ അവിടെ നിന്ന് മാറ്റി യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം സണ്ണി ജോസഫിൽ നിന്ന് തിരിച്ചുപിടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പേരാവൂരിൽ മത്സരിക്കാൻ ശൈലജ സന്നദ്ധത അറിയിച്ചത്.

മട്ടന്നൂർ മണ്ഡലത്തിൽ ശൈലജയ്ക്ക് പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ കെ കെ ശൈലജയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. 

 അംഗീകരിച്ച പുതിയ പട്ടിക പ്രകാരം തളിപ്പറമ്പ് മണ്ഡലത്തിൽ പി കെ ശ്യാമളയും മത്സരിക്കും.