പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനം

Aug 20, 2025 - 20:55
 0  30
പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടനം

പാലക്കാട്: പാലക്കാട് സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടിത്തെറിച്ചു. വൈകിട്ട് 4.45ഓടെ മൂത്താൻതറയിൽ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്കൂളിന് പരിസരത്ത് നിന്ന് 10 വയസുകാരന് കിട്ടിയ പന്നിപ്പടക്കം കുട്ടി എറിഞ്ഞതിന് പിന്നാലെ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദംകേട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സ്കൂൾ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി.

ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തുക്കൾ സ്ഥലത്ത് നിന്ന് മാറ്റി.