ശബരിമല സ്വർണക്കൊള്ള! ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകി
ശബരിമല സ്വർണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷയുമായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ഈ ജാമ്യഹർജി ഡിസംബർ 18-ന് കോടതി പരിഗണിക്കും. ദ്വാരപാലക ശിൽപ്പത്തിലെയും വാതിൽ പടിയിലെയും സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് എഫ്‌ഐആറുകളാണ് കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി.
2019-ൽ കൊണ്ടുപോയ സ്വർണപ്പാളി മാറ്റി പകരം ചെമ്പ് പാളിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചതെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.
ചെമ്പ് പാളി തന്നെയാണ് അദ്ദേഹം തിരികെ ശബരിമലയിലെത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. 2019-ന് മുൻപുള്ള സ്വർണ പാളിയുടെ ചിത്രങ്ങൾ പരിശോധിച്ചാണ് വിജിലൻസ് ഈ നിഗമനത്തിലെത്തിയത്. 2019-ൽ കൊടുത്തുവിട്ടത് സ്വർണപ്പാളികൾ തന്നെയായിരുന്നുവെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.