ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

Dec 12, 2025 - 09:02
 0  7
ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി.

കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറിയതിൽ ബോർഡിലുള്ള എല്ലാ അംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരുടെയും അറിവോടെയാണ് മിനുട്സിൽ ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നും ജാമ‍്യാപേക്ഷയിൽ പറ‍യുന്നു.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.