ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു

Oct 25, 2025 - 15:40
 0  10
ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരങ്ങളും പിടിച്ചെടുത്തു. 176 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളാണ് പോറ്റിയുടെ കര്‍ണാടകയിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണം ആഭരണങ്ങളാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പരിശോധന തുടരുകയാണ്.

ബെല്ലാരിയിലെ ജ്വല്ലറിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വില്‍പ്പന നടത്തിയ സ്വര്‍ണ്ണം വീണ്ടെടുത്തിരുന്നു. ഇന്നലെ വൈകിട്ട് പോറ്റിയുമായി എസ്‌ഐടി സംഘം ബെല്ലാരിയില്‍ എത്തിയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പോറ്റിയുടെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ തെളിവെടുപ്പ് തുടരുന്നതിനിടെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി.