വാനരന്മാർ ആരോപണം ഉന്നയിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരം നൽകേണ്ടത് : സുരേഷ് ഗോപി

Aug 17, 2025 - 16:41
 0  15
വാനരന്മാർ ആരോപണം ഉന്നയിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷനാണ്   ഉത്തരം നൽകേണ്ടത് :  സുരേഷ് ഗോപി

തൃശൂർ: തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെത്തി ശക്തൻ തമ്പുരാന്റെ പ്രതിമയില്‍ മാലചാര്‍ത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

തന്റെ ഉത്തരവാദിത്തം താൻ കൃത്യമായി കാണിച്ചിട്ടുണ്ടെന്നും, ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ ചോദ്യമുണ്ടെങ്കിൽ, കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും ചില വാനരന്മാര്‍ ഇവിടെ നിന്ന് 'ഉന്നയിക്കലുമായി' ഇറങ്ങിയിട്ടുണ്ടെന്നും അവരെല്ലാം ആങ്ങോട്ട് പോകട്ടേ എന്നും, സുരേഷ് ഗോപി പറഞ്ഞു.