ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവ് 5 കോടി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവ് 5 കോടി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ 2024 മാർച്ച്‌ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായി. 5,21,68,713 രൂപ ഭണ്ഡാര വരവായി ലഭിച്ചു. ഇതോടൊപ്പം രണ്ട് കിലോ 526 ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.18 കിലോ 380ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ മാസങ്ങളിലെ പോലെ ഇത്തവണയും നിറയെ നിരോധിച്ച നോട്ടുകളും കിട്ടി. കേന്ദ്ര സർക്കാർ പിൻവലിച്ച 141 നോട്ടുകളാണ് ഭണ്ഡാരത്തില്‍ ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതില്‍ 2000 ന്‍റെ 47 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 18 നോട്ടുകളും അഞ്ഞൂറിന്‍റെ 76 നോട്ടുകളുമുണ്ടായിരുന്നു.

സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല. ഇ-ഭണ്ഡാര വരവ് 7.22 ലക്ഷം രൂപയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.