ഡി-ഡേ വാര്‍ഷികം പൂര്‍ത്തിയാക്കാതെ മടങ്ങി; ക്ഷമാപണം നടത്തി ഋഷി സുനക്

ഡി-ഡേ വാര്‍ഷികം പൂര്‍ത്തിയാക്കാതെ  മടങ്ങി; ക്ഷമാപണം നടത്തി ഋഷി സുനക്

ണ്ടൻ: ഫ്രാൻസില്‍ നടന്ന ഡി ഡേ വാർഷിക ചടങ്ങ് അവസാനിക്കും മുൻപ് ലണ്ടനിലേക്ക് മടങ്ങിയതിന് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

ഫ്രാൻസിലെ നോർമാൻഡിയില്‍ നടന്ന എണ്‍പതാം ഡി ഡേ വാർഷിക പരിപാടിയില്‍ നിന്ന് ഋഷി സുനക് നേരത്തെ മടങ്ങിയതാണ് വിവാദമായത്.

ഒരു സ്വകാര്യ ചാനല്‍ അഭിമുഖവുമായി ബന്ധപ്പെട്ടാണ് ഋഷി സുനകിനു ഡി-ഡേ വാർഷിക പരിപാടികള്‍ പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. തന്റെ പ്രവൃത്തി തെറ്റായിപ്പോയെന്നും അതില്‍ നിരുപാധികം മാപ്പു ചോദിക്കുന്നതായും ഋഷി സുനക് പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ പേരില്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരുടെ ചടങ്ങില്‍ കരിനിഴല്‍ വീഴ്‌ത്തിയതല്ലന്നും ഋഷി സുനക് വിശദീകരിച്ചു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി തുടങ്ങിയവർ പങ്കെടുത്ത പരിപാടിയില്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണിനെ കാര്യങ്ങളേല്‍പ്പിച്ചായിരുന്നു ഋഷി സുനക് ലണ്ടനിലേക്ക് മടങ്ങിയത്.