ഇന്ത്യൻ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ഇന്ത്യൻ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

വാഷിംഗ്ടൺ: ഇന്ത്യക്കാരനായ ഡോക്ടറൽ വിദ്യാർത്ഥിയെ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മോളിക്യുലാർ ആൻഡ് ഡെവലപ്മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന ആദിത്യ അദ്ലാഖ ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

വെസ്റ്റേൺ ഹിൽസ് വയഡക്റ്റിന്റെ മുകളിലെ ഡെക്കിൽ മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിനുള്ളിൽ വെടിയേറ്റ ഒരാളെ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.

മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കാറിൽ ബുള്ളറ്റുകളുടെ പാടുകൾ കണ്ട ഇതുവഴി പോയ ഡ്രൈവർമാരാണ് സംഭവം പോലീസിനെ അറിയിച്ചത്.