ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

ചൈനയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം; 13 കുട്ടികള്‍ വെന്തുമരിച്ചു

ബെയ്ജിങ്: ചൈനയിലെ ബോര്‍ഡിങ് സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപിടത്തത്തില്‍ 13 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു.

ഹെനാന്‍ പ്രവിശ്യയിലെ യിങ്കായ് സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ യൂണിറ്റുകളും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് അരമണിക്കൂറിനുള്ളില്‍ തീയണച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.