റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ
കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ ഭരണസമിതിയെ സർക്കാർ നിയമിച്ചു. ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയർ പേഴ്സൺ. സി അജോയ് സെക്രട്ടറിയായി തുടരും. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.