ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

Jan 10, 2026 - 15:52
 0  5
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

ഇടുക്കി; ദേവികുളം മുന്‍ എം എല്‍ എ യും ഇടുക്കിയിലെ സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേരും. ഇതു സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് എസ് രാജേന്ദ്രന്‍ വ്യക്തമാക്കി. മൂന്നു വര്‍ഷമായി എസ് രാജേന്ദ്രന്‍ ബിജെപി യില്‍ ചേരുമെന്ന് പ്രചരണം ഉണ്ടായിരുന്നു.

വ്യക്തിപരമായ ആവശ്യങ്ങള്‍ ഒന്നും ഉന്നയിച്ചില്ലെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ബിജെപിയില്‍ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല. ബിജെപിയില്‍ ചേര്‍ന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാര്‍ഥി ആകാന്‍ സാധ്യതയില്ല.

നേരത്തെ എസ് രാജേന്ദ്രന്‍ ഡല്‍ഹിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയിരുന്നു.