ഇൻസ്റ്റഗ്രാമില്‍ ഗുരുതര സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

Jan 10, 2026 - 16:28
 0  3
ഇൻസ്റ്റഗ്രാമില്‍ ഗുരുതര സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

 ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. 1.75 മാല്‍വെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്. ലൊക്കേഷൻ, ഫോണ്‍ നമ്ബർ, ഇ മെയില്‍ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്. വിവരങ്ങള്‍ ഡാർക് വെബ്ബില്‍ വില്‍പ്പനയ്ക്കത്തിയെന്നാണ് വിവരം.

 സൈബർ ആള്‍മാറാട്ടം, ഫിഷിംഗ് ക്യാമ്ബയിൻ, ലോഗിൻ വിവരങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങള്‍ക്കും ഹാക്കർമാർ ഈ വിവരങ്ങള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കമ്ബനി മുന്നറിയിപ്പ് നല്‍കുന്നു. 
ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും മാല്‍വെയർബൈറ്റ്സ് കൂട്ടിച്ചേർത്തു.

പല ഉപഭോക്താക്കളും തങ്ങള്‍ക്ക് ഇൻസ്റ്റഗ്രാം പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. ചോർന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നത്. സംഭവത്തില്‍ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റ ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ല.