നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമാണം ഉടനെന്ന് കേന്ദ്രമന്ത്രി അശ്വിനി വെെഷ്ണവ്

കൊച്ചി: നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. ഇതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. കേന്ദ്ര മന്ത്രി ജോർജ് കുര്യന് ഇത് സംബന്ധിച്ച് ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ.