മോദി മികച്ച മനുഷ്യൻ; ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്ന് ട്രംപ്

Jan 24, 2026 - 19:22
 0  5
മോദി മികച്ച മനുഷ്യൻ; ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്ന് ട്രംപ്

ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച മനുഷ്യനും തൻ്റെ സുഹൃത്തുമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . മോദിയോടുള്ള ബഹുമാനം എടുത്തുപറഞ്ഞ ട്രംപ് ഇന്ത്യയുമായി നല്ല വ്യാപാര കരാർ ഉണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ചാണ് ട്രംപിൻ്റെ പ്രതികരണം.

"നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു മികച്ച മനുഷ്യനാണ്, എന്റെ ഒരു സുഹൃത്തും. നമുക്ക് നല്ലൊരു കരാർ ഉണ്ടാകും"- ഇന്ത്യ - യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ഇന്ത്യൻ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തോട് ട്രംപ് വ്യക്തമാക്കി.