വെനസ്വേലയിൽ അമേരിക്കയുടെ സൈനിക നടപടി; പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നാടുകടത്തിയെന്ന് ട്രംപ്

Jan 3, 2026 - 12:17
 0  6
വെനസ്വേലയിൽ അമേരിക്കയുടെ സൈനിക നടപടി; പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നാടുകടത്തിയെന്ന് ട്രംപ്

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ആക്രമണം നടത്തിയത് യുഎസ് ആണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

വെനസ്വേലയില്‍ ബോംബ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്ഥിരീകരിക്കുകയായിരുന്നു. ട്രൂത്ത് സോഷ്യലില്‍ക്കൂടിയായിരുന്നു ട്രംപിന്റെ സ്ഥിരീകരണം.

ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴു സ്‌ഫോടനങ്ങള്‍ ഉണ്ടായി. സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രാദേശികസമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായി എഫ്എഫ്പി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഡുറോയെയും ഭാര്യയെയും പിടികൂടിയത് ഡെല്‍റ്റാ ഫോഴ്‌സാണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു