രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

Oct 13, 2025 - 20:17
Oct 13, 2025 - 20:18
 0  5
രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്ഐടി) രൂപീകരിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരനായ രോഹിത് പാണ്ഡെയോട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

ഹർജിക്കാരന്റെ വാദം കേട്ടു. പൊതുതാൽപ്പര്യാർത്ഥം സമർപ്പിച്ചതാണെന്ന് പറയപ്പെടുന്ന​ ഈ ഹർജി പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ല. ഹർജിക്കാരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണ്,' ബെഞ്ച് വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ താൻ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, വോട്ടു കൊള്ളയുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ കണ്ടെത്തിയെന്നും അവകാശപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.