രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയേൽക്കും; വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്

Sep 29, 2025 - 11:57
 0  54
രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയേൽക്കും; വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതിന് കേരളത്തിലെ ബി.ജെ.പി. വക്താവ് പ്രിൻ്റു മഹാദേവിനെതിരെ പോലീസ് കേസെടുത്തു. ഒരു സ്വകാര്യ വാർത്താ ചാനലിലെ ടി.വി. ചർച്ചയ്ക്കിടെയായിരുന്നു ഭീഷണി.

കലാപാഹ്വാനം, വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം ഉൾപ്പടെ ചുമത്തി പേരാമംഗലം പൊലീസാണ് കേസെടുത്തത്.

രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ‌ വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്‍റു മഹാദേവിന്‍റെ പരാമർശം.

ഇതേത്തുടർന്ന് അന്ന് പ്രിന്‍റു മഹാദേവിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയക്കുകയും ചെയ്തിരുന്നു. ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്‍റു മഹാദേവിന്‍റെതെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു കത്തിലെ ആവശ‍്യം.