കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ

Jan 25, 2026 - 13:56
 0  2
കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ലഭിച്ചു. വിശിഷ്ട്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കേരളാ പോലീസിൽ നിന്ന് എസ്.പി. ഷാനവാസ് അബ്ദുൽ സാഹിബിനും കേരള ഫയർ സർവീസിൽ നിന്ന് എം.രാജേന്ദ്രനാഥിനും ലഭിച്ചു.

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി. ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ്ഐ ഷിബു ആർ.എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം നാടക പ്രവർത്തകൻ കൂടിയാണ്. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടനൊടുവിൽ പിടികൂടിയ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചു. 

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍ (കേരള പൊലീസ്): എഎസ്‍പി എ.പി.ചന്ദ്രൻ, എസ്ഐ ടി.സന്തോഷ്‍കുമാര്‍, ഡിഎസ്‍പി കെ.ഇ.പ്രേമചന്ദ്രൻ, എസിപി ടി.അഷ്റഫ്, ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ, ഡിഎസ്‍പി ടി.അനിൽകുമാര്‍, ഡിഎസ്‍പി ജോസ് മത്തായി, സിഎസ്‍പി മനോജ് വടക്കേവീട്ടിൽ, എസിപി സി.പ്രേമാനന്ദ കൃഷ്ണൻ, എസ്ഐ പ്രമോദ് ദാസ്.

സ്തുത്യര്‍ഹ സേവനം (കേരള ഫയര്‍ഫോഴ്സ്): എഎസ് ജോഗി, കെ.എ.ജാഫര്‍ഖാൻ, വി.എൻ.വേണുഗോപാൽ. ജയിൽ വകുപ്പ്: ടി.വി.രാമചന്ദ്രൻ, എസ്.മുഹമ്മദ് ഹുസൈൻ, കെ.സതീഷ് ബാബു, എ.രാജേഷ് കുമാര്‍.