വഴങ്ങി സിപിഐഎം; പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കും

Oct 29, 2025 - 11:16
 0  5
വഴങ്ങി സിപിഐഎം; പിഎം ശ്രീ പദ്ധതിയുടെ  ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ സിപിഐയുടെ നിലപാട് സിപിഎം അംഗീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. ഇന്നു രാവിലെ എകെജി സെന്ററിൽ നടന്ന സിപിഎം അവെ്യലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതെന്നാണ് വിവരം.

വിഷയത്തിൽ കേന്ദ്ര തീരുമാനം വരുന്നതുവരെ പദ്ധതി താത്കാലികമായി മരവിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. മുന്നണി യോഗത്തിൽ വിഷയം ഉടൻ ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. സിപിഐ മുന്നോട്ടുവച്ച ഉപാധികള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും.

പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന നിലപാടിൽ സിപിഐ ഉറച്ചു നിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവർ മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നില്‍ക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.