തത്തയെ കൂട്ടിലടച്ച് വളര്‍ത്തി: വീട്ടുടമസ്ഥനെതിരേ കേസെടുത്ത് വനംവകുപ്പ്

Aug 29, 2025 - 18:30
Aug 29, 2025 - 19:01
 0  474
തത്തയെ കൂട്ടിലടച്ച് വളര്‍ത്തി:  വീട്ടുടമസ്ഥനെതിരേ കേസെടുത്ത് വനംവകുപ്പ്

കോഴിക്കോട് നരിക്കുനിയില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരേ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടിലാണ് തത്തയെ വളര്‍ത്തിയിരുന്നത്. തത്തയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വയലില്‍ കെണിവച്ച് പിടികൂടി തത്തയെ വളര്‍ത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തിയതെന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും പറഞ്ഞു.

ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുന്ന തത്തയെ അരുമ ജീവിയാക്കി വളര്‍ത്തുന്നത് കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് പുറമേ പിഴ ശിക്ഷയും ലഭിക്കാം