കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം; മൂന്ന് ജോലിക്കാർക്ക് പൊള്ളലേറ്റു

Aug 29, 2025 - 15:59
 0  2
കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം; മൂന്ന് ജോലിക്കാർക്ക്  പൊള്ളലേറ്റു

കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡിൽ തീപിടിത്തം. നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ മൂന്ന് ജോലിക്കാർക്ക് സാരമായ പൊള്ളലേറ്റു. കോഴിക്കോട് ഫറോക്കിലുള്ള സ്റ്റോക്ക്‌യാർഡിലാണ് അപകടം ഉണ്ടായത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സ്റ്റോക്ക്‌ യാർഡിലേക്ക് തീ ആളി പടരുകയായിരിന്നു.

ടാങ്കിലെ വെൽഡിംഗ് ജോലികൾക്കിടെയാണ് തീപിടുത്തമുണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള മൂന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. സംഭവത്തെ തുടർന്ന് സ്റ്റോക്ക്‌യാർഡ് ജീവനക്കാരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.