ഫിസിക്സ് നൊബേൽ മൂന്നു പേർ പങ്കിടും

സ്റ്റോക്‌ഹോം : ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിന് ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ എച്ച് ഡെവോററ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്. ഡിസംബര്‍ 10ന് ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാളെയും സാഹിത്യത്തിനുള്ളത് വ്യാഴാഴ്ചയും സമാധാനത്തിനുള്ളത് വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്രത്തിനുള്ളത് തിങ്കളാഴ്ചയാണ് നൽകുന്നത്.
വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സാമ്ബത്തികശാസ്ത്രം, സമാധാനം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചവർക്കാണ് വർഷം തോറും നോബല്‍ സമ്മാനം നല്‍കുന്നത്.