ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി റോബിന്‍സണ്‍ പിടിയില്‍

Sep 12, 2025 - 17:00
 0  43
ചാര്‍ളി കിര്‍ക്കിന്‍റെ കൊലപാതകം; പ്രതി  റോബിന്‍സണ്‍ പിടിയില്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉറ്റ അനുയായിയും ആക്റ്റിവിസ്റ്റുമായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ചതായി സംശയിക്കുന്ന പ്രതി 22കാരനായ ടെയ്‌ലര്‍ റോബിന്‍സണാണെന്ന് തിരിച്ചറിഞ്ഞതായി ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) വെള്ളിയാഴ്ച അറിയിച്ചു.

ഹൈസ്‌കൂള്‍, കോളെജ് ക്യാംപസുകളില്‍ യാഥാസ്ഥിതിക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ടേണിങ് പോയിന്‍റ് യുഎസ്എയുടെ നേതാവായ ചാര്‍ളി കിര്‍ക്ക് യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ 3,000ത്തിലധികം വരുന്ന ജനക്കൂട്ടത്തെ ബുധനാഴ്ച അഭിസംബോധന ചെയ്യുന്നതിനിടെയാണു കഴുത്തില്‍ വെടിയേറ്റ് മരിച്ചത്