നെടുമ്പാശരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ വരുന്നു; നിർമ്മാണം ഉടന്‍

സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതോടെ കേരളത്തില്‍ സമീപത്ത് റെയില്‍വേ സ്റ്റേഷനുള്ള ഏക വിമാനത്താവളമായും നെടുമ്പാശ്ശേരി മാറും. ട്രെയിന്‍ ഇറങ്ങി ടാക്സികളൊന്നും വിളിക്കാതെ തന്നെ നേരെ വിമാനത്താവളത്തിലേക്ക് എത്തുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനിലുണ്ടാകും.
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍ വ്യക്തമാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 'എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉറപ്പു നൽകി.' ജോർജ് കുര്യന്‍ പറഞ്ഞു