നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞതെന്ന് സംശയം; അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു

Oct 29, 2026 - 10:50
 0  1
നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞതെന്ന് സംശയം; അന്വേഷണത്തിനായി മെഡിക്കൽ ബോർഡ്  രൂപീകരിച്ചു

തിരുവനന്തപുരം; കോഴിക്കോട് മെഡിക്കൽ കോളജില്‍ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നോ എന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. 2021ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ് മാസത്തിൽ അവസാനിച്ചിരുന്നെങ്കിലും 2024ലും 2025ലും ഉപയോഗിച്ചതായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

മരുന്നിന്റെ കാലാവധി കഴിഞ്ഞ ശേഷവും രോഗികൾക്ക് നൽകിയെന്ന വിവരമാണ് ആശങ്കയുണ്ടാക്കുന്നത്. 2023 മെയ് 30ന് കാലാവധി അവസാനിച്ച മരുന്ന് അതിനുശേഷവും നൽകിയെന്നാണ് മന്ത്രി പറയുന്നത്.

കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതാണോ നിപ ബാധിതരുടെ മരണത്തിന് കാരണമായതെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.