റോയി പഞ്ഞിക്കാരന്റെ '1111 കുറുങ്കവിതകൾ' പ്രകാശനം ചെയ്തു
അഡ്വക്കറ്റ് റോയി പഞ്ഞിക്കാരന്റെ 1111 കുറുങ്കവിതകൾ എന്ന കവിതാ സമാഹാരം കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി.സന്തോഷ് കുമാറിന് പുസ്തകം നൽകികൊണ്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു.
പ്രസിദ്ധ കവി ഹരിയേറ്റുമാനൂർ പുസ്തക പരിചയം നടത്തി.
ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ കെ എസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ പുന്നൻ, കില ഫാക്കൽട്ടി സുനു മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഗ്രന്ഥകർത്താവ് റോയി പഞ്ഞിക്കാരൻ മറുപടി പറഞ്ഞു.
യോഗത്തിന് ലൈബ്രറിയൻ ബാബു കെ നന്ദി പ്രകാശിപ്പിച്ചു.